കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ എൽഡിഎഫിന്റെ ജനകീയ പ്രതിഷേധം

0
84

 

കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ 30ന് എൽഡിഎഫ് നേതൃത്വത്തിൽ കേരളം ഉയർത്തുന്ന ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വൻ പ്രതിഷേധം ഉയർത്തുന്നത്. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചായിരിക്കും സമരം.

കോവിഡ് ദുരിതത്തിൽ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോൾ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോഡി സർക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളിൽ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പകൽക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.