സംസ്ഥാനത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും വാക്സീൻ; ഉത്തരവ് നൽകി സംസ്ഥാന സർക്കാർ

0
92

 

 

സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സീൻ നൽകും.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. 18ന് മുകളിൽ പ്രായമുള്ള എല്ലാവരെയും ഒറ്റ വിഭാഗമായി കണക്കാക്കി വാക്സീൻ നൽകാനാണ് തീരുമാനം.

ഗുരുതര രോഗികൾ അടക്കമുള്ള മുൻഗണനാ ഗ്രൂപ്പുകൾ നിലനിൽക്കും. വാക്സിൻ സൗജന്യ വിതരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതോടെയാണ് ഇത്തരമൊരു തീരുമാനം. ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ എത്തിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.