Wednesday
17 December 2025
24.8 C
Kerala
HomeKeralaസ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹബന്ധം പെൺകുട്ടികൾ വേണ്ടെന്ന് വെക്കണം: ഗവർണർ

സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹബന്ധം പെൺകുട്ടികൾ വേണ്ടെന്ന് വെക്കണം: ഗവർണർ

 

സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹബന്ധം പെൺകുട്ടികൾ വേണ്ടെന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.

പല മേഖലകളിലും മുന്നിലായ കേരളത്തിൽ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളിൽ മാത്രമാണ് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറ്ഞ്ഞു.

‘സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം അനുവാര്യമാണ്. ഇതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. കേരളത്തിലെ എല്ലാ പെൺകുട്ടികളും എന്റെയും മക്കളാണ്.’ വിസ്മയുടെ വീട്ടിലെത്തിയ ഗവർണർ വികാരനിർഭരനായി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

RELATED ARTICLES

Most Popular

Recent Comments