ഐഎസ്ആർഒ ചാരക്കേസ്; സിബി മാത്യൂസിന് മുൻകൂർ ജാമ്യം

0
87

 

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്ന് അന്വേഷണ തലവനായിരുന്ന ഐ.ജി സിബി മാത്യൂസ് കേസിൽ നാലാം പ്രതിയാണ്.

സിബി മാത്യൂസിനെ കൂടാതെ ആർ.ബി ശ്രീകുമാർ, കെ.കെ ജോഷ്വ അടക്കം 18 പേരെ പ്രതി ചേർത്താണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.