വിസ്മയ കേസ് ; കി​ര​ൺ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും, കൂടുതൽ പേരുടെ മൊഴിയെടുക്കും

0
58

 

 

കൊ​ല്ല​ത്തെ വി​സ്മ​യ കേ​സി​ൽ പ്ര​തി കി​ര​ൺ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. ശാ​സ്താം​കോ​ട്ട കോ​ട​തി​യി​ലാ​ണ് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.​

വി​സ്മ​യ മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭ​ർ​ത്താ​വ് കി​ര​ൺ കു​മാ​റും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ വി​ളി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ന​ട​പ​ടി ആ​ര​ഭി​ച്ചു.

വി​സ്മ​യ​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​പ്പും ഇ​ന്ന് തു​ട​ങ്ങും.​അ​തേ​സ​മ​യം വി​സ്മ​യ​യു​ടെ നി​ല​മേ​ലി​ലെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും.

വിസ്മയയുടെ സഹപാഠികളുടെയും സുഹൃത്തുകളുടെ മൊഴിയാണ് രേഖപ്പെടുത്തുക. കിരൺ മർദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളോടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുക.