രാജ്യത്ത് ഇന്ന് 51667 പേർക്ക് കൊവിഡ്; 1329 മരണം

0
55

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 51667 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1329 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 30,134,445ഉം മരണം 3,93,310ഉം ആയി.

64,527 പേർ ഇന്ന് കൊവിഡ് മുക്തരായി. 29,128,267 പേരാണ് ആകെ രാജ്യത്ത് കൊവിഡ് മുക്തരായത്. 6,12,868 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. 17,35,781 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്