ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ; ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും

0
86

 

രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഐഷ സുൽത്താന കവരത്തി പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്.ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഐഷ ഹൈക്കോടതിയെ അറിയിച്ചത്.

എന്നാൽ ഹർജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹപരാമർശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഐഷ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും.