Sunday
11 January 2026
24.8 C
Kerala
HomeIndiaരാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ , വിപുലമായ തയാറെടുപ്പുകൾ നടത്തുന്നു

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ , വിപുലമായ തയാറെടുപ്പുകൾ നടത്തുന്നു

 

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടൻ ആരംഭിക്കും.സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക.

കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു.

കൊവാക്‌സിൻ ആയിരിക്കും കുട്ടികൾക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാൽ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ഗർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല.

കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.

RELATED ARTICLES

Most Popular

Recent Comments