Wednesday
17 December 2025
29.8 C
Kerala
HomePoliticsBREAKING : കെ എസ് യുവും, യൂത്ത് കോൺഗ്രസ്സും ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലെന്ന് കോൺഗ്രസ്സ്

BREAKING : കെ എസ് യുവും, യൂത്ത് കോൺഗ്രസ്സും ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലെന്ന് കോൺഗ്രസ്സ്

 

കേരളത്തിൽ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവും, യുവജന സംഘടനാ യൂത്ത് കോൺഗ്രസ്സും ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് യുവസംഘടനകളുടെ പ്രവർത്തനത്തെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചത്.

അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒന്നും ഉപയോഗപ്പെടുത്താൻ കഴിയാതെ പോയെന്നും, നേതൃത്വവും, അണികളും രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടെന്നും രാഷ്ട്രീയകാര്യ സമിതി കുറ്റപ്പെടുത്തി.

ചില നേതാക്കൾ സ്വന്തം ഇമേജ് വർധിപ്പിക്കാൻ ശ്രദ്ധയൂന്നിയപ്പോൾ മറ്റു ചില നേതാക്കൾ ഉത്തരവാദിത്തമില്ലാതെയും അപക്വമായും പെരുമാറുകയും സമൂഹത്തിന് മുന്നിൽ കോവിഡ് സാഹചര്യത്തിൽ പോലും അപഹാസ്യരാകുകയും ചെയ്‌തെന്നും കോൺഗ്രസ്സ് നേതൃത്വം യോഗത്തിൽ വിമർശനം ഉന്നയിച്ചു.

ഇടതുപക്ഷ യുവജന വിദ്യാർത്ഥി മഹിളാ സംഘടനകൾ കൈ മെയ് മറന്ന് നാടിന്റെ ആപത്ഘട്ടം തരണം ചെയ്യാൻ പ്രവർത്തിക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തെ വിദ്യാർത്ഥി യുവജന സംഘടനകൾക്ക് കടുത്ത വിമർശനം നേരിടേണ്ടി വരുന്നത്. കാര്യഗൗരവമില്ലാത്തതും അപക്വവുമായ രീതിയിൽ നിന്നും യുവജന വിദ്യാർത്ഥി സംഘടനകൾ മാറണമെന്ന് നേതൃത്വം കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments