യുപിയിൽ ചാണകത്തിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ 4 മരണം

0
56

യുപിയിൽ പകുതി ഉണങ്ങിയ ചാണകത്തിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച്‌ ഒരു കുടുംബത്തിലെ നാല്‌ പേർ മരിച്ചു. കേസരിയ ഗ്രാമത്തിലെ രാജ്‌പുരിലുള്ള സിമന്റ്‌ കടയുടെ അടിയിൽ ചാണകപ്പൊടി സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ്‌ ഇവരുടെ മൃതദേഹം കണ്ടെത്തിയത്‌.

തിങ്കളാഴ്‌ച രാത്രി 11ന്‌ ഫോണിൽ വിളിച്ചിട്ട്‌ കിട്ടാത്തതിനെതുടർന്ന്‌ മരിച്ചവരിലൊരാളുടെ ഭാര്യയാണ്‌ പൊലീസിൽ അറിയിച്ചത്‌. മൃതദേഹം പോസ്റ്റുമോർട്ടത്തിന്‌ അയച്ചു.