ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
65

 

രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. മുൻകൂർ ജാമ്യം തേടിയ ആയിഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഇതനുസരിച്ച് കഴിഞ്ഞ ദിവസമാണ് ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂർ നേരമാണ് കവരത്തിയിൽ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്.

വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനൊപ്പം ഐഷ സുൽത്താന ഹാജരായത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ചാനൽ ചർച്ചയിൽ ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയാണ് ആയിഷയ്‌ക്കെതിരെ കവരത്തി പൊലീസിൽ പരാതി നൽകിയത്.