ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമെന്ന് മുൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശൈലജ.
കേരളത്തിലെ ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണത്തിൽ പങ്കെടുക്കണം. വിവാഹം കച്ചവടമായി കാണരുതെന്നും ഇത് ഒരു കുടുംബത്തിൽ മാത്രമുണ്ടാകുന്ന സംഭവമല്ല. സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടു കൂടി ഇത്തരത്തിൽ സംഭവിക്കുന്നതിന് പിന്നിൽ സ്വർണത്തോടും പണത്തോടുമുള്ള ഒരു വിഭാഗത്തിന്റെ ആർത്തിയാണെന്നും കെ. കെ ശൈലജ പറഞ്ഞു.
ഓരോ വ്യക്തിയും സ്ത്രീധനം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യില്ലെന്ന് ഉറപ്പു വരുത്തണം. വിവാഹം കച്ചവടമായി കാണരുതെന്നും കെ. കെ ശൈലജ കൂട്ടിച്ചേർത്തു.