അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അറസ്റ്റിൽ

0
83

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്‌ബാല്‍ കസ്‌കര്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് (എന്‍സിബി) ഇക്‌ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിൽ നിന്നും പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് എന്‍സിബി ഇക്ബാല്‍ കസ്‌കറിനെ കസ്റ്റഡിയിലെടുത്തത്. ജമ്മു കാശ്മീരിൽ നിന്നും പഞ്ചാബിലേക്ക് 25 കിലോ ചരസ് കടത്തിയതിനുപിന്നിൽ ഇക്‌ബാല്‍ കസ്‌കര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് കസ്കറിന്റെ
ഒത്താശയോടെ മുംബയിലേക്കും മയക്കുമരുന്ന് എത്തിച്ചിരുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കേസിലെ അധോലോക ബന്ധം തെളിഞ്ഞത്. അന്വേഷണം നടന്നുവരുന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു.