Wednesday
17 December 2025
26.8 C
Kerala
HomeKeralaജൂലൈ ആറ്‌ വരെ ദുബൈയിലേക്ക് സർവീസ് ഇല്ലെന്ന് എയർ ഇന്ത്യ

ജൂലൈ ആറ്‌ വരെ ദുബൈയിലേക്ക് സർവീസ് ഇല്ലെന്ന് എയർ ഇന്ത്യ

 

ജൂലൈ ആറ് വരെ ദുബൈയിലേക്ക് വിമാന സർവീസുകൾ ഇല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയനകൾക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികളക്ക് തിരിച്ചടിയായിരിക്കുകയാണ് ഇത്.

യു.എ.ഇയിൽ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂലൈ ആറ്​ വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​ൻറെ സംശയത്തിന്​ മറുപടിയായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്​ച മുതൽ സർവീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു.

എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ നിർത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല.

 

RELATED ARTICLES

Most Popular

Recent Comments