വിസ്മയയുടെ മരണം; ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും

0
79

 

സ്ത്രീധന പീഡനത്തെ തുടർന്നുള്ള യുവതിയുടെ മരണത്തിൽ കേസിന്റെ മേൽനോട്ട ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും.

മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാൻഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

വിസ്മയയുടെ മരണത്തിൽ അന്വേഷണം ഭർത്താവ് കിരണിന്റെ വീട്ടുകാരിലേക്ക് കൂടി നീളുകയാണ്. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കിരണിനെ പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടും.

അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ആവശ്യമായ തെളിവുകൾ സമാഹരിക്കുകയാണ് ഇന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.