തിരുവനന്തപുരത്ത് യുവതി ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ, ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

0
68

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന(24)യെയാണ് ഭർത്താവിന്റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് സു​രേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. സു​രേ​ഷി​ന്‍റെ വീ​ട്ടു​കാ​ർ പ​ണ​വും ഓ​ഹ​രി​യും ചോ​ദി​ച്ചി​രു​ന്ന​താ​യി അ​ർ​ച്ച​ന​യു​ടെ അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.