‘വിസ്മയയെ മർദിച്ചു’ കിരണിന്റെ മൊഴി, അറസ്റ്റ് രേഖപ്പെടുത്തി

0
117

 

കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ മർദിച്ചിരുന്നുവെന്ന് ഭർത്താവ് കിരണിന്റെ മൊഴി. വിസ്മയയുടെ ശരീരത്തിൽ കണ്ടെത്തിയ മർദനത്തിന്റെ പാട് മുൻപുണ്ടായതെന്നും മരിക്കുന്നതിന് തലേന്ന് വിസ്മമയെ മർദിച്ചിട്ടില്ലെന്നും കിരൺ മൊഴി നൽകി.

തിങ്കളാഴ്ച വൈകി വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു. ഇതിന് താൻ സമ്മതിച്ചില്ല. പുലർന്ന ശേഷമേ വീട്ടിൽ പോകാൻ പറ്റൂ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി പല തവണ തർക്കിച്ചിരുന്നു. ഇതിന്റെ പേരിൽ പല തവണ വഴക്കുണ്ടായെന്നും കിരൺ പറഞ്ഞു.

കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി . ഗാർഹിക പീഡന നിരോധന നിയമപ്രകാരം കിരണിനെതിരെ കേസെടുക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.