രാജ്യത്ത് 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 1,167

0
61

covid- -in-india

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 42,640 പുതിയ കോവിഡ് 19 കേസുകളാണ്. കഴിഞ്ഞ 91 ദിവസത്തിനിടയില്‍ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഇത്രയേറെ കുറവ് രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനടയില്‍ 81,839 പേര്‍ രോഗമുക്തി നേടി. 1167 പേര്‍ മരിച്ചു. 2,99,77,861 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 3,89,302 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 6,62,521 സജീവകേസുകളാണ് നിലവിലുളളത്.