ആരോഗ്യ,കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
ഈ മഹാമാരിക്കാലത്ത് രോഗപ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്ന്. കൊവിഡ് പ്രോട്ടോകോൾ അംഗീകരിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ അച്ചടക്കം പാലിക്കുവാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രി വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തിൽ എസ് സി ഇ ആർ ടി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.