ക​ട​യ്ക്കാ​വൂ​ർ പോ​ക്സോ കേസ് : അ​മ്മ നി​ര​പ​രാ​ധി, മ​ക​ൻറെ പ​രാ​തി വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം

0
64

 

 

ക​ട​യ്ക്കാ​വൂ​ർ പോ​ക്സോ കേസിൽ അ​മ്മ നിരപരാധിയെന്നും മ​ക​ൻറെ പ​രാ​തി വ്യാ​ജമെന്നും അ​ന്വേ​ഷ​ണ​സം​ഘം. അ​മ്മ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​മൂ​ന്നു​കാ​ര​ൻറെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി.

ക​ണ്ടെ​ത്ത​ലു​ക​ൾ വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണെ​ന്നും പ​രാ​തി​ക്ക് പി​ന്നി​ൽ പ​ര​പ്രേ​ര​ണ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ട്ടി അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​ത് പി​ടി​ച്ച​പ്പോ​ൾ വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

നേ​ര​ത്തേ, കേ​സി​ൽ പോ​ലീ​സ് അ​നാ​വ​ശ്യ തി​ടു​ക്കം കാ​ണി​ച്ചു​വെ​ന്ന് വ​നി​ത ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യെ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 28ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്.എ​ന്നാ​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​ത്ത​തി​നാ​ൽ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണ് ഇ​തെ​ന്നാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.