രാമനാട്ടുകരയിൽ കാറും സിമന്റ് ലോറിയും കൂട്ടിയിച്ച് അഞ്ച് മരണം

0
107

 

കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ചെർപ്പുളശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.

ചെർപ്പുളശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. എയർപോർട്ടിൽ നിന്നും മടങ്ങി വരുമ്പോഴാണ് അപകടം. എല്ലാവരേയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് പ്രദേശത്ത് മഴ നിലനിൽക്കുന്നുണ്ടായിരുന്നു.