Thursday
18 December 2025
24.8 C
Kerala
HomeKeralaപത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും

പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും

 

പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും. കേസിൽ യുഎപിഎ വകുപ്പും ചുമത്തും.നേരത്തെ അന്വേഷണത്തിൽ എൻഐഎ പങ്കുചേർന്നിരുന്നു.

സ്‌ഫോടന വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് ആയുധ പരിശീലനം നടന്നതായി അന്വേഷണ സംഘം പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഭീകര സംഘടനാ ബന്ധവും അന്വേഷണ പരിധിയിലുണ്ട്. പത്തനാപുരത്ത് പാടശേഖരത്തിനടുത്താണ് ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കൾ നിർമിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്നും കണ്ടെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments