കോവിഡ്‌ ഡെൽറ്റാപ്ലസ്‌ വകഭേദം ആശങ്കാജനകമെന്ന്‌ ഡൽഹി എയിംസ്‌ ഡയറക്ടർ

0
84

രാജ്യത്ത് ഉണ്ടായ കോവിഡ്‌ ഡെൽറ്റാപ്ലസ്‌ വകഭേദം ആശങ്കാജനകമെന്ന്‌ ഡൽഹി എയിംസ്‌ ഡയറക്ടർ. ഡെൽറ്റാപ്ലസ്‌ കെ 417എൻ എന്ന്‌ വിളിക്കപ്പെടുന്ന പരിവർത്തനത്തിന്‌ വിധേയമാകുന്നുവെന്നാണ്‌ റിപ്പോർട്ടെന്നും എയിംസ്‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ പ്രതികരിച്ചു.

ഈ മാറ്റം വൈറസ്‌ വകഭേദത്തിന്റെ ഘടനയെയും സ്വഭാവത്തെയും രോഗവ്യാപനരീതിയെയും മാറ്റുമോയെന്ന ആശങ്കയുണ്ട്‌. ഇപ്പോൾ ഈ വകഭേദം കാരണമുണ്ടാകുന്ന കേസുകൾ കുറവാണ്‌. എന്നാൽ, വരുന്ന ആഴ്‌ചകളിൽ ഡെൽറ്റാപ്ലസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നത്‌ നിരീക്ഷിക്കേണ്ടതുണ്ടെന്നും- ഡോ. രൺദീപ്‌ ഗുലേറിയ പറഞ്ഞു.

രാജ്യത്ത്‌ രണ്ടാംതരംഗത്തിന്‌ കാരണമായ ബി 1.617.2 വൈറസ്‌ വകഭേദത്തിന്റെ മാറ്റം സംഭവിച്ച രൂപമാണ്‌ ഡെൽറ്റാപ്ലസ്‌. കോവിഡ്‌ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്‌ ഡെൽറ്റാപ്ലസ്‌ വകഭേദമെന്ന റിപ്പോർട്ടുകളും ഉണ്ട്‌.