പൃഥ്വിരാജ് ചിത്രം കോൾഡ് കേസിന്റെ ടീസർ പുറത്തിറങ്ങി

0
94

 

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന കോൾഡ് കേസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വിഡിയോ ആണ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ടീസർ പുറത്തുവിട്ടത്. ഈ മാസം 30ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും.

ഛായാഗ്രാഹകൻ തനു ബാലക് സംവിധായകാകുന്ന ആദ്യ ചിത്രമാണ് കോൾഡ് കേസ്. അരുവി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അദിതി ബാലന്റെ മലയാള അരങ്ങേറ്റവും കൂടിയാണ് ചിത്രം.