കൊലപാതകകേസ്‌ പ്രതിയെ പിടിക്കുന്നതിനിടയിൽ എസ്‌ ഐക്ക്‌ മുഖത്ത്‌ വെട്ടേറ്റു

0
60

 

കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു. മണിമല വെള്ളവൂർ ചുവട്ടടി പാറയിൽ ആണ് സംഭവം. മണിമല എസ്ഐ വിദ്യാധരനാണ് മുഖത്ത് വെട്ടേറ്റത്. പ്രതിയുടെ അച്‌ഛനാണ്‌ എസ് ഐയെ വെട്ടിയത്‌.

ഏറെക്കാലമായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനാണ് പൊലീസ് രാവിലെ സ്ഥലത്തെത്തിയത്. വീട്ടിൽ തട്ടിവിളിച്ച് ശേഷം പുറത്തെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ പിതാവ്‌ പ്രസാദ് പൊലീസിനെ ആക്രമിച്ചത്. പൊലീസിന് നേരെ പ്രസാദ് കത്തി വീശുകയായിരുന്നു. ഉടൻ തന്നെ പ്രസാദിനെയും മകൻ അജിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്‌ ഐ വിദ്യാധരന്റെ മുഖത്തിന്റെ വലതു ഭാഗത്താണ് വെട്ടു കൊണ്ടത്. ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.