കൊടകര കള്ളപ്പണ കവർച്ച കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി

0
74

 

കൊടകര കള്ളപ്പണകവർച്ചകേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ഇതോടെ കവർച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ പൊലീസ് പിടിച്ചെടുത്തു. മൂന്നരക്കോടിയിൽ ഇനി രണ്ട് കോടി രൂപ കണ്ടെടുക്കാനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.

അതേസമയം ധർമരാജൻ അന്വേഷണ സംഘം മുമ്പാകെ ബിസിനസ് സംബന്ധമായ രേഖകളുടെ പകർപ്പുകൾ ഹാജരാക്കി. സപ്ലൈകോയിൽ വിതരണക്കാരനായതിന്റെ രേഖകളാണ് ഹാജരാക്കിയത്. രേഖകളുടെ ഒറിജിനൽ ഹാജരാക്കൻ അന്വേഷണ സംഘം ധർമരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.