പിണറായിക്കെതിരെ പോരിനിന്നിറങ്ങിയ കെപിസിസി അധ്യക്ഷൻ തോൽവി സമ്മതിച്ച് വാർത്താസമ്മേളനം നടത്തി. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശെരിവെച്ച കെ.സുധാകരൻ മുഖ്യമന്ത്രിയെ ബ്രണ്ണൻ കോളേജിൽ വെച്ച് ചവിട്ടി താഴെയിട്ടതായി പറഞ്ഞിട്ടില്ല എന്നും, മനോരമയുടെ ലേഖകൻ ഓഫ് ദി റെക്കോർഡായി സംസാരിച്ച വിഷയത്തെ വർത്തയാക്കിയതാണ് എന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതോടെ കെ.സുധാകരൻ തന്നെ തിരികൊളുത്തിയ വിവാദം കെട്ടടങ്ങി.മുഖ്യമന്ത്രി പറഞ്ഞ വസ്തുത തന്നെയാണ് കെ.സുധാകരനും പറയാൻ ഉണ്ടായിരുന്നത്. കണ്ണൂരിലെ സേവറി ഹോട്ടൽ ബോംബാക്രമണ കേസ് തങ്ങൾക്ക് പറ്റിയ വീഴ്ചയാണ് എന്ന് വാർത്താസമ്മേളനത്തിൽ അംഗീകരിക്കുക വഴി കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകുന്നുണ്ട് എന്ന് കുമ്പസരിക്കുകയാണ് കെ.സുധാകരൻ ചെയ്തത്.
കെ.സുധാകരൻ അക്രമരാഷ്ട്രീയയതിന്റെ ഉപജ്ഞാതാവാണ് എന്ന് സ്വയം വെളിപ്പെടുത്തുന്നതായിരുന്നു ഈ ഏറ്റുപറച്ചിൽ. മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി എ കെ ജി സെന്ററിൽ നിന്നാണ് ശമ്പളം വാങ്ങുന്നത് എന്ന് രൂക്ഷമായി അധിക്ഷേപിച്ചതോടെ സുധാകരന്റെ സഹിഷ്ണുതയുടെ യഥാർത്ഥ മുഖം പുറത്ത് വന്നു. ഒട്ടും സഹിഷ്ണുതയില്ലാതെ മാധ്യമപ്രവർത്തകരെ ഉൾപ്പടെ അടിച്ചമർത്തുന്ന കെ.സുധാകരൻ അസഹിഷ്ണുവാണ് എന്ന് പൊതു ജനങ്ങൾക്ക് ബോധ്യപ്പെടുത്താൻ വാർത്താസമ്മേളനത്തിന് കഴിഞ്ഞു എന്നതാണ് വസ്തുത.
സുധാകരനെതിരെ തെളിവുകളോടെ സംസാരിക്കുന്ന മമ്പറം ദിവാകരനെ പാർട്ടിക്കുള്ളിൽ കൈകാര്യം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയതോടെ സുധാകരന്റെ ശെരിക്കുള്ള മുഖം പുറത്ത് വന്നു. ഇത്രയും നാൾ ഒളിച്ചു കടത്തിയ ചേമ്പ് കയ്യോടെ പിടികൂടിയ അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ്സ്. കെ.സുധാകരൻ എന്ന ഗുണ്ടാ നേതാവിന്റെ യഥാർത്ഥ മുഖം ലൈവായി ജനങ്ങൾക്ക് കാണാൻ കഴിഞ്ഞു എന്നതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ആകെ തുക.