EXCLUSIVE… ഒരു സി പി ഐ എമ്മുകാരനെ കൊന്നിട്ടാണ് ഞാൻ വരുന്നത്, കെ.സുധാകരന്റെ കൊലവിളി പ്രസംഗം ഓർത്തെടുത്ത് കേരളം

0
156

 

അനിരുദ്ധ്.പി.കെ.

കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന രാഷ്ട്രീയ കൊലപാതകമാണ് നാൽപാടി വാസു വധക്കേസ്. സുധാകരന്റെ ഗണ്മാന്റെ തോക്കിൽ നിന്നും പോയ വെടിയുണ്ട ജീവനെടുത്ത ഒരു സി.പി.ഐ.എമ്മുകാരൻ. കേസിൽ ഒന്നാം പ്രതി കെ.സുധാകരൻ. കെ. സുധാകരൻ തോക്ക് പിടിച്ച് വാങ്ങി സ്വയം വെടി വെച്ചതാണെന്നും ഒരു ഭാഷ്യമുണ്ട്.

വെടി വെച്ചു എന്ന് മാത്രമല്ല, അത് കഴിഞ്ഞ് നേരെ മട്ടന്നൂർ അങ്ങാടിയിൽ ചെന്ന് കെ.സുധാകരന്റെ ഒരു പ്രസംഗവും ഉണ്ടായിരുന്നു.“”ഒരു സി.പി.ഐ.എമ്മുകാരനെ കൊന്നിട്ടാണ് ഞാൻ വരുന്നത്, നിങ്ങൾ ഓരോരുത്തരും സി.പി.ഐ.എമ്മുകാരുടെ കുടൽ മാല എടുത്ത് കൊണ്ട് വന്നാൽ നിങ്ങളെ ഞാൻ പൂമാലയിട്ട് സ്വീകരിക്കാം”” ഇതായിരുന്നു സുധാകരന്റെ വാക്കുകൾ.

1993ൽ സുധാകരൻ ഒന്നാം പ്രതി ആയിരുന്നെങ്കിൽ പിന്നീട് പന്ത്രണ്ടാം പ്രതിയായി. ഗണ്മാൻ ജോൺ ജോസഫായി ഒന്നാം പ്രതി. കൊലപാതകത്തിൽ പ്രതിഷേധിച്ച് അന്ന് നടത്തിയ മാർച്ചിൽ പൊലീസ് തല്ലിയതും ജയിലിൽ കിടന്നതും ഇ.പി.ജയരാജൻ അനുസ്മരിക്കുന്നുണ്ട്.

ഇന്നത്തെ മന്ത്രി ഇ.പി ജയരാജന്റെ തലയിൽ ഒരു ബുള്ളറ്റുണ്ട്. കിടക്കുമ്പോൾ ഓക്സിജൻ മാസ്‌കിന്റെ സഹായം വേണം. ഒരു വധശ്രമത്തിന്റെ ബാക്കിയാണ് ആ ബുള്ളറ്റും മാസ്‌കും. ഇതാണ് സുധാകരന് എതിരെയുള്ള മറ്റൊരു ആരോപണം. സുധാകരന്റെ ഡ്രൈവർ പ്രശാന്ത് ബാബു തന്നെയാണ് പിന്നീട് ഈ വധശ്രമത്തിൽ സുധാകരനുള്ള പങ്ക് വെളിപ്പെടുത്തിയത്.അന്ന് ബാബു കണ്ണൂർ ബ്ളോക്ക് സെക്രട്ടറി കൂടെയായിരുന്നു.

കെ. സുധാകരന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും, ഇ.പി ജയരാജനെ ആക്രമിക്കാനുള്ള ക്വട്ടേഷൻ സംഘത്തെ സുധാകരൻ നേരിട്ടാണ് നിയോഗിച്ചത് എന്നുമായിരുന്നു പ്രശാന്ത് ബാബുവിന്റെ മൊഴി.

കെ. സുധാകരനാണ് ജയരാജനെ വധിക്കാൻ നിർദേശം നൽകിയതെന്നും ഇതിനായുള്ള ആയുധവും പണവും അദ്ദേഹം നൽകിയെന്നും ദിനേശനും സി.എം.പി നേതാവ് എം.വി രാഘവനും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

സംഭവം നടന്നത് ആന്ധ്രയിലായതിനാൽ അവിടെയായിരുന്നു അന്വേഷണം നടന്നത്. ഈ സമയത്ത് കോൺഗ്രസിനായിരുന്നു ആന്ധ്രയിലെ ഭരണം. ആന്ധ്രയിലെ കോൺഗ്രസ് സർക്കാരിൽ സ്വാധീനം ചെലുത്തി സുധാകരൻ തന്റെ പേര് കേസിൽ നിന്നൊഴിവാക്കുകയാണുണ്ടായതെന്നും പ്രശാന്ത് അന്ന് പറഞ്ഞു.

കടപ്പാട് : ഷാരോൺ പ്രദീപ്