BREAKING : മനോരമയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ, ചവിട്ടി താഴെയിട്ടു എന്ന് പറഞ്ഞിട്ടില്ല, വാർത്ത വളച്ചൊടിച്ചത് മനോരമ

0
99

അനിരുദ്ധ്.പി.കെ

 

 

മുഖ്യമന്ത്രി പിണറായി വിജയനെ ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് ചവിട്ടി താഴെയിട്ടു എന്ന് താൻ പറഞ്ഞെന്ന വാർത്ത തെറ്റാണ് എന്ന് കെ.സുധാകരൻ. മനോരമ വാരികയുടെ ലേഖകൻ മെനഞ്ഞുണ്ടാക്കിയതാണ് വാർത്ത എന്നും താൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഓഫ് ദി റെക്കോർഡ് ആയി സംസാരിച്ച കാര്യങ്ങൾ ലേഖകൻ വർത്തയാക്കുകയായിരുന്നു എന്നും കെ.സുധാകരൻ പറഞ്ഞു.

മനോരമയുടെ ദുഷ്ടലാക്കോടെയുള്ള വാർത്തയാണ് കാര്യങ്ങൾ വഷളാക്കിയതെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കെ.സുധാകരൻ പറഞ്ഞു.

പിണറായി വിജയൻറെ മക്കളെ തട്ടിക്കൊണ്ടു പോകാൻ പ്ലാൻ ഇട്ടിരുന്നില്ല.ആരോപണങ്ങൾ എല്ലാം എല്ലാ അർത്ഥത്തിലും നിഷേധിക്കുന്നു എന്നും കെ.സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.