ലക്ഷദ്വീപിൽ ബിജെപി ഓഫീസിനു നേരെ കരി ഓയിൽ ഒഴിച്ചു പ്രതിഷേധം

0
180

 

ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു പ്രതിഷേധം. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ ബിജെപി ഓഫീസിന് നേരെയും മോദിയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും ഫോട്ടോ പതിച്ച ഫ്‌ളക്‌സുകൾക്ക് നേരെയാണ് കരിഓയിൽ പ്രയോഗിച്ചത്.

ഇന്നലെ രാത്രിയിലാണ് കവരത്തിയിലെ ബിജെപി ഓഫീസിന് നേരെ കരിഓയിലൊഴിച്ചത്. അതിനു പുറമെ പലയിടങ്ങളിലായി സർക്കാർ സ്ഥാപിച്ച നരേന്ദ്ര മോദിയുടെയുടെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിന്റെയും ഫോട്ടോ പതിച്ച നാല് ഫഌ്‌സുകളിലും കരിഓയിൽ ഒഴിച്ചു.

പോലീസ് അന്വേഷണം തുടരുന്നു. കരി ഓയിൽ പ്രയോഗത്തിനു ശേഷം രാത്രി പുറത്തിറങ്ങിയവരെയെല്ലാം പോലിസ് പിടികൂടുകയാണെന്നാണ് ലക്ഷദ്വീപിൽ നിന്നും ലഭിക്കുന്ന വിവരം.കൂടാതെ പട്ടേൽ ദ്വീപിലെ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെ വീടുകളിൽ ലൈറ്റ് അണച്ച് പാത്രം കൊട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

സ്ത്രീകളും കുട്ടികളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോട്ട പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കടുപ്പിക്കുകയാണ് ലക്ഷദ്വീപ് ജനത