രണ്ടാം തരംഗം ശക്തി കുറയുന്നു ; പ്രതിദിന കേസുകളിൽ കുറവ്

0
71

രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1587 പേർ മരണത്തിന്‌ കീഴടങ്ങി. 88977 പേര്‍ രോഗമുക്തി നേടി. രോഗനിരക്ക് കുറയുന്നതും രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്തിന് ആശ്വാസമാകുന്നു. രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നത് സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആണ്‌. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം മരിച്ചു. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നതിൽ കേരളത്തിലാണ്‌ കൂടുതൽ. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം 12,469 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്ര 9830, തമിഴ്‌നാട് 9118, ആന്ധ്രാ പ്രദേശ് 6151, കര്‍ണാടക 5983 എന്നിങ്ങനെയാണ് മ‌റ്റ് സംസ്ഥാനങ്ങളിലെ കണക്ക്.