BREAKING…കള്ളപ്പണ നിർമാർജന യോജനയും സ്വാഹാ… സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം സർവ്വകാല റെക്കോർഡിൽ, റിപ്പോർട്ട് പുറത്ത്

0
64

അനിരുദ്ധ്.പി.കെ.

സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ വ്യക്തികളും സ്ഥാപനങ്ങളും നിക്ഷേപിച്ചിട്ടുള്ള തുക 2.55 ബില്യൺ സ്വിസ് ഫ്രാങ്കുകളിലേക്ക് (20,700 കോടിയിലധികം) കുതിച്ചുയർന്നു. സെക്യൂരിറ്റികലുൾപ്പടെയുള്ളവ വഴിയുള്ള നിക്ഷേപമാണ് കുത്തനെ ഉയർന്നത്. സ്വിറ്റ്സർലൻഡിലെ സെൻട്രൽ ബാങ്കിൽ നിന്നുള്ള വാർഷിക റിപ്പോർട്ട് വ്യാഴാഴ്ച പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2019 അവസാനത്തോടെ 899 ദശലക്ഷം സ്വിസ് ഫ്രാങ്കുകളിൽ നിന്ന് (6,625 കോടി രൂപ) ഇന്ത്യൻ ക്ലയന്റുകളുടെ മൊത്തം ഫണ്ടുകളുടെ വർദ്ധനവ്, രണ്ട് വർഷത്തെ ഇടിവ് മറികടന്നുകൊണ്ട്, 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മോദി അധികാരത്തിലെത്തുമ്പോൾ നൽകിയ വാഗ്ദാനം പൊള്ളയാണെന്ന് കൂടി തെളിയിക്കുന്നതാണ് പുറത്ത് വന്ന റിപ്പോർട്ട്. സ്വിസ് അക്കൗണ്ടുകളുടെ വിവരം പുറത്ത് വിടുമെന്നും പണം ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു മോദിയുടെയും ബിജെപിയുടെയും വാഗ്ദാനം എന്നാൽ ഇതിനുള്ള ഒരു നീക്കം പോലും നടന്നിട്ടില്ല എന്ന് മാത്രമല്ല നിക്ഷേപം സർവ്വകാല റെക്കോർഡിലേക്ക് എത്തുകയും ചെയ്തു എന്നതാണ് വസ്തുത.കള്ളപ്പണം നിർമാർജനം ചെയ്യുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വീമ്പ് പറഞ്ഞ ബിജെപി ഇപ്പോൾ കുഴൽപ്പണ കടത്തിലുൾപ്പടെ പെട്ട് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. കള്ളപ്പണ വ്യാപനം തടയാനായി നടപ്പിലാക്കിയ നോട്ട് നിരോധനം അമ്പേ പരാജയപ്പെട്ടെന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.