സംസ്ഥാനത്ത് ഇന്ന് മുതൽ അൺലോക്ക്,കൂടുതൽ ഇളവുകൾ

0
59

 

 

 

 

മുപ്പത്തെട്ട് ദിവസം നീണ്ട അടച്ചിടൽ അവസാനിപ്പിച്ച് സംസ്ഥാനം വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ തുറക്കുകയാണ്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച പൂർണ അടച്ചിടൽ അവസാനിപ്പിച്ച് കേരളം വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കും.

രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന നിരക്ക് 30 ശതമാനത്തിലധികമുള്ള തദ്ദേശസ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണുണ്ടാകും.

● ടിപിആർ എട്ടിൽ താഴെയുള്ള സ്ഥലങ്ങളിൽനിന്ന്‌ ഭാഗിക ലോക്ക്ഡൗണുള്ള ഇടങ്ങളിലേക്കും തിരിച്ചും പാസ് ആവശ്യമില്ല. സത്യവാങ്മൂലം വേണം
● സമ്പൂർണ ലോക്ക്ഡൗൺ സ്ഥലങ്ങളിലേക്ക്‌ (ടിപിആർ 20ന്‌ മുകളിൽ) മെഡിക്കൽ ആവശ്യങ്ങൾ, വിവാഹ–- മരണാനന്തരചടങ്ങ്, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾക്ക്‌ യാത്ര ചെയ്യാൻ പാസ് വേണം
● സമ്പൂർണ ലോക്ക്ഡൗൺ ഉള്ളിടത്തുനിന്ന്‌ മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്രയ്‌ക്കും പാസ് വേണം
● ഓൺലൈൻ പാസ് ലഭിച്ചില്ലെങ്കിൽ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് ലഭിക്കും. പോകേണ്ട സ്ഥലത്തെ വിലാസം, യാത്രാ ആവശ്യം, യാത്രക്കാരുടെ പേരും വിലാസവും, മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവ അപേക്ഷയിലുണ്ടാകണം.
● മുപ്പൂട്ട്‌ നിലവിലുള്ള ഇടങ്ങളിൽനിന്ന് അകത്തേക്കും പുറത്തേക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തരചടങ്ങിനും മാത്രമേ യാത്ര അനുവദിക്കൂ. തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവ കരുതണം.

നിയന്ത്രണങ്ങൾ, ഇളവുകൾ

മുപ്പത്തെട്ട്‌ ദിവസം നീണ്ട അടച്ചിടൽ അവസാനിപ്പിച്ച്‌ സംസ്ഥാനം വ്യാഴാഴ്‌ച നിയന്ത്രണങ്ങളോടെ തുറക്കുകയാണ്‌. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ്‌ നിയന്ത്രണങ്ങളും ഇളവുകളും.

ഇളവുകൾ
സംസ്ഥാന വ്യാപകമായി ബാധകമായവ
● വ്യാവസായിക, കാർഷിക, നിർമാണ മേഖലയിലെ (ക്വാറിയുൾപ്പെടെ) പ്രവർത്തനങ്ങൾ. തൊഴിലാളികളുടെ ഗതാഗതം. പാക്കിങ്‌ ഉൾപ്പെടെ അസംസ്‌കൃത സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തനം.
● ബേക്കറികളും കാലി–- കോഴിത്തീറ്റ കടകളും ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ
● കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അവശ്യം ജീവനക്കാർ.
● സെക്രട്ടറിയറ്റും ഏജീസ്‌ ഓഫീസും. പകുതിജീവനക്കാർ.
● പൊതുഗതാഗതം (കെഎസ്‌ആർടിസിയും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ). എന്നാൽ, സി, ഡി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ സ്‌റ്റോപ്പില്ല. കോവിഡ്‌ മാനദണ്ഡം പാലിക്കണം.
● ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ. ബാങ്ക്‌ ക്ലിയറിങ്‌ ഹൗസുകൾ എല്ലാ ദിവസവും.
● ഐടി, ഐടി ഇതര സ്ഥാപനങ്ങൾ, ടോൾ ബൂത്തുകൾ.
● കള്ളുഷാപ്പുകളിൽ പാഴ്‌സൽ മാത്രം.
● ടാക്‌സി ആകാം
വിമാനത്താവളം, തുറമുഖം, റെയിൽവേ സ്‌റ്റേഷൻ യാത്രകൾക്കും വാക്‌സിനേഷൻ ആവശ്യങ്ങൾക്കും, അവശ്യസാധനങ്ങൾ വാങ്ങാനും ആശുപത്രി ആവശ്യങ്ങൾക്കും ടാക്‌സി, ഓട്ടോറിക്ഷ (ഓൺലൈൻ ഉൾപ്പെടെ) യാത്ര. ടാക്‌സിയിൽ ഡ്രൈവറെ കൂടാതെ മൂന്നുപേർക്കും ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർക്കും അനുമതി (കുടുംബാംഗങ്ങളാണെങ്കിൽ ഈ നിയന്ത്രണമില്ല).
● ഇലക്ട്രിക്കൽ, പ്ലമ്പിങ്‌, ലിഫ്‌റ്റ്‌, എസി റിപ്പയറുകൾക്ക്‌ ഹോം സർവീസ്‌
● മഴക്കാല പൂർവ ശുചീകരണം.
● കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ തൊഴിലുറപ്പ്‌ ജോലി.
● സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ കെഎസ്‌എഫ്‌ഡിസി തിയറ്ററുകൾ ഉപയോഗിക്കാം.
● വിവാഹ, മരണാനന്തര ചടങ്ങുകൾക്ക്‌ പരമാവധി 20 പേർ.
● അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകൾ (സ്‌പോർട്‌സ്‌ സെലക്‌ഷൻ ട്രയൽസ്‌ ഉൾപ്പെടെ).

നിയന്ത്രണം
● മാളുകൾ തുറക്കില്ല
● വിനോദ സഞ്ചാരം, വിനോദ പരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല.
● ആൾക്കൂട്ടം ഉണ്ടാകുന്ന പൊതുപരിപാടികൾ അനുവദിക്കില്ല.