കെപിസിസി ആസ്ഥാനത്തെ ആൾക്കൂട്ടം ഒഴിവാക്കണമായിരുന്നു , വീഴ്ച സംഭവിച്ചു : വി ഡി സതീശൻ

0
77

 

 

 

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചു.

കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു. കോവിഡ് മാനദണ്ഡം ലംഘനത്തിൽ കേസെടുത്തതിന് എതിരല്ല. പക്ഷേ ഏകപക്ഷീയമായി കേസെടുക്കരുതെന്നും സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വൈകാരിക പ്രതികരണത്തിലും മറുപടി. ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമാണ്.
കൂടുതൽ കാര്യങ്ങൾ രമേശ് ചെന്നിത്തലയോട് തന്നെ ചോദിക്കണം. ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമെന്നും സതീശൻ വാർത്താലേഖകരോട് പറഞ്ഞു.