നേപ്പാളിൽ മിന്നൽ പ്രളയം, 20ഓളം പേരെ കാണാതായെന്ന് റിപ്പോർട്ട്

0
81

 

നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 20ഓളം പേരെ കാണാതായെന്ന് റിപ്പോർട്ട്. കാണാതായവരിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിന്ധുപാൽചൗക്ക് ജില്ലാ അഡ്മിനിസ്ട്രേഷൻ ഓഫിസർ അരുൺ പൊഖ്രിയാൽ അറിയിച്ചു.

പ്രദേശത്ത് നിർമാണപ്രവർത്തനം നടത്തിക്കൊണ്ടിരുന്നവരെയാണ് മിന്നൽ പ്രളയത്തിൽ കാണാതായത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.