Wednesday
17 December 2025
30.8 C
Kerala
HomeKeralaക്ഷേമനിധി ബോർഡ് അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് ധനസഹായം : മന്ത്രി വി ശിവൻകുട്ടി

ക്ഷേമനിധി ബോർഡ് അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് ധനസഹായം : മന്ത്രി വി ശിവൻകുട്ടി

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായമായി മൊത്തം 210 കോടിയിൽപരം രൂപ വിതരണം ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമ്മീഷണർ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് 9,00,00,000 രൂപയും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1,40,00,000 രൂപയും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് (സ്കാറ്റേർഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് 61,00,00,000 രൂപയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് വെൽഫെയർ ബോർഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് 1,12,05,000 രൂപയും കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, വലിയ തോട്ടങ്ങൾ ( ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ), പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ(ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ) എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും.

RELATED ARTICLES

Most Popular

Recent Comments