കെ.സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും, കെ സുരേന്ദ്രൻ കുടുങ്ങും

0
96

 

മഞ്ചേശ്വരം കോഴക്കേസിൽ സ്ഥാനാർത്ഥി കെ.സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം.

അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കെ.സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി സംസഥാന നേതിര്ത്വം കോഴ നൽകിയെന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

നിലവിൽ കെ.സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ്‌ കേസ്. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് സൂചന.