യൂറോ കപ്പ്; റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗലിന് തകർപ്പൻ ജയം

0
90

 

 

 

യൂറോ കപ്പിൽ ഹംഗറിയെ വീഴ്ത്തി പോർച്ചുൽ. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം ഹംഗറി പുറത്തെടുത്തെങ്കിലും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ ഹംഗറിയെ തറപറ്റിച്ചത്.

പോർച്ചുഗലിനു വേണ്ടി റാഫേൽ ഗുറൈറ ഒരു ഗോളും റൊണാൾഡോ രണ്ടു ഗോളുകളും നേടി. മത്സരത്തിൽ തിരിച്ചടിക്ക് നേതൃത്വം നൽകി ഇരട്ടഗോളുമായി മുന്നിൽനിന്ന് പടനയിച്ചത് നായകൻ ക്രിസ്റ്റ്യനോ റൊണാൾഡോയായിരുന്നു. 87 (പെനൽറ്റി), 90പ്ലസ് ടു മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.