Wednesday
17 December 2025
30.8 C
Kerala
HomeKeralaപത്തനാപുരത്ത് ബോംബ് : എൻഐഎ ഇന്നെത്തും

പത്തനാപുരത്ത് ബോംബ് : എൻഐഎ ഇന്നെത്തും

കൊല്ലം : പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം ഭീകരബന്ധമെന്ന കാര്യം ഉറപ്പിച്ച് പോലീസ്. കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ സംഘം സംഭവസ്ഥലം ഇന്ന് പരിശോധിക്കും. ഉത്തർപ്രദേശിൽ പിടിയിലായ മലയാളി ഭീകരൻ നൽകിയ മൊഴിയാണ് പത്തനാപുരത്തേക്കുള്ള അന്വേഷണത്തിലേക്ക് എത്തുന്നത്.

തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രണ്ടുമാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇനി അന്വേഷണം നടക്കുക. മേഖലയിൽ ഭീകരർ താമസിച്ചിരുന്നുവെന്നും കായികപരിശീലനവും, ബോംബ് നിർമ്മാണ പരിശീലനവും നടത്തിയെന്നുമാണ് കണ്ടെത്തൽ. ഉഗ്രസ്‌ഫോടന ശേഷിയുള്ള ഡിറ്റണേറ്ററുകളും ജലാ്റ്റിൻ സ്റ്റിക്കുകളുമാണ് പത്തനാപുരം പാട്ടത്തെ കശുമാവിൻ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. വനംവികസന കോർപ്പറേഷന്റെ കീഴിലുള്ള ആളൊഴിഞ്ഞ പ്രദേശമാണിതെന്നും പോലീസ് പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം ബീറ്റ് ഓഫീസർമാരാണ് യാദൃശ്ചികമായി സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ മുന്നറിയിപ്പുകൾ പോലീസ് ഗൗരവത്തിലെടുത്തിരുന്നില്ലെന്ന വ്യാപക ആക്ഷേപവും ഉയരുകയാണ്

RELATED ARTICLES

Most Popular

Recent Comments