മറവൂർ പാലം തകർന്നു; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ യാത്ര തടസപ്പെട്ടു

0
53

 

മറവൂർ പാലം തകർന്നതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .ചെവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഫൽഗുനി പുഴക്ക് കുറുകെയുള്ള മറവൂർ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടത് .

തുടർന്നാണ് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചത് . വിമാനത്താളത്തിലേക്ക് കാസർഗോഡ് ഭാഗത്ത് നിന്ന് വരുന്നവർ നന്ദൂർ -വാമഞ്ചൂർ -ഗുരുപുര -കൈക്കമ്പ – ബജ്‌പെ റൂട്ട് വഴി പോകേണ്ടതാണ് .യാത്രക്കാർ തീരുമാനിച്ചതിൽ നിന്നും കുറഞ്ഞത് ഒരുമണിക്കൂർ എങ്കിലും നേരത്തെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് പൊലിസ്‌ അറിയിച്ചു .