ഹരിയാനയില്‍ കര്‍ഷക പ്രതിഷേധം; ബി.ജെ.പി ഓഫീസിന്റെ തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍

0
82

 

ഹരിയാനയിലെ ജജ്ജറിൽ പാർടി ഓഫീസ്‌ നിർമിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഓംപ്രകാശ്‌ ധങ്കറിട്ട തറക്കല്ല്‌ മണിക്കൂറുകൾക്കകം കർഷകരെത്തി നീക്കം ചെയ്‌തു. സ്ഥലം കര്‍ഷകരുടെ പുതിയ സമരവേദിയായി പ്രഖ്യാപിച്ചു. വരുംദിനങ്ങളിൽ ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭവേദിയായി ഇവിടം മാറും.ഓഫീസിന് തറക്കല്ലിട്ട് മണിക്കൂറുകള്‍ പിന്നിടവെയാണ് അവ ഇളക്കി മാറ്റിയത്.

പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഒപി ധന്‍കറാണ് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ട്ടി ഓഫീസിന് തറക്കല്ലിട്ടത്. സ്ത്രീകളടക്കം നിരവധി പേരാണ് കറുത്ത കൊടികളുമേന്തി സംഭവസ്ഥലത്ത് എത്തിയത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

രാവിലെ പത്ത് മണിക്കായിരുന്നു ബി.ജെ.പിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. ഞങ്ങളുടെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ അത് നീക്കം ചെയ്തു,’ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

അതേസമയം തറക്കല്ല് പിഴുത് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളിലൊക്കെ നിരവധി കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്.