പത്തനാപുരത്ത് വനംവകുപ്പിന്റെ ഭൂമിയില്‍ നിന്നും ഉഗ്രശേഷിയുളള സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തി. 90ഓളം ജലാറ്റിന്‍ സ്‌റ്റിക്കുകളാണ് കോന്നി വയക്കര, കൊക്കോത്തോട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത്. പത്തനാപുരത്ത് സ്‌ഫോടകവസ്‌തു കണ്ടെത്തിയ സാഹചര്യത്തിലാണ് കോന്നിയിലെ വനംവകുപ്പ് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
പത്തനാപുരത്ത് വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ജെലാറ്റിന്‍ സ്‌റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ അസ്വാഭാവികമായി ചിലർ തമ്പടിച്ചിരുന്നതായും വിവരം ലഭിച്ചു.