സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി

0
57

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് ബിജെപിയെ പുറത്തക്കിയത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കിയത്.

ഐഷ സുല്‍ത്താനയ്‌ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്നും മറ്റു സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നുമാണ് ബിജെപി അറിയിച്ചത്. തുടർന്നാണ് ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് പുറത്താക്കാൻ കോർകമ്മിറ്റി തീരുമാനിച്ചത്