സിസ്റ്റർ ലൂസീയെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാൻ; അപ്പീൽ തള്ളി

0
58

 

സിസ്റ്റർ ലൂസി കളപ്പുരയെ സന്ന്യാസി സമൂഹത്തിൽ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാൻ. പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ച അപ്പീൽ വത്തിക്കാൻ തള്ളി. 2019 ലായിരുന്നു നടപടി

സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതിൽ തന്റെ വിശദീകരണം കൂടി കേൾക്കണമെന്ന ആവശ്യം ഉയർത്തിയാണ് സിസ്റ്റർ ലൂസി അപ്പീൽ നൽകിയത്. എന്നാൽ ലൂസിയുടെ ന്യായീകരണങ്ങൾ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിറ്ററുടെ അപ്പീൽ തള്ളിയിരിക്കുന്നത്.

വയനാട് ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂൾ അധ്യാപികയായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അനുവാദമില്ലാതെ ടെലിവിഷൻ ചാനലുകളിൽ അഭിമുഖം നൽകിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് സഭയിൽ നിന്ന് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്‌.