ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും മില്‍ഖാ സിങ്ങിന്റെ ഭാര്യയുമായ നിര്‍മല്‍ കൗര്‍ അന്തരിച്ചു

0
68

 

സ്‌പോര്‍ട്‌സ് ഇതിഹാസം മില്‍ഖാ സിങിന്റെ ഭാര്യയും മുന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ പഞ്ചാബിലെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ അന്തരിച്ചു. അവര്‍ക്ക് 85 വയസ്സായിരുന്നു.

ഞായറാഴ്ച വൈകീട്ട് 4 മണിക്കായിരുന്നു വിയോഗം. കൊവിഡ് ബാധിച്ചാണ് മെയ് 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മില്‍ഖാ സിങിനെയും കൊവിഡാനന്തര ന്യൂമോണിയ ബാധിച്ച് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മില്‍ഖയെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും നിര്‍മല്‍ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.