കർശന നിയന്ത്രണങ്ങളോടെ മാഹിയിൽ മദ്യഷാപ്പുകൾ തുറക്കും

0
81

മാഹിയിൽ മദ്യഷാപ്പുകൾ കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ തുറക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മാഹിയിലെ മദ്യ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ ഉള്ള അനുവാദത്തിനു വേണ്ടി റീജ്യണൽ അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിങ്കളാഴ്ച റീജ്യണൽ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് സംസാരിച്ച ശേഷം മാത്രമെ കടകൾ തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകൂ.

കോവിഡ് നിയന്ത്രണം പൂർണ്ണമായും പാലിച്ച് മാത്രമെ കടകൾ തുറക്കൂ. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തന സമയം. കോവിഡ് നിയന്ത്രണങ്ങൾ ഭരണകൂടം കർശനമാക്കുകയാണെങ്കിൽ മദ്യഷാപ്പുകൾ തുറക്കുന്നത് വൈകാനിടയാക്കും. കേരളത്തിൽ ബിവറേജുകൾ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.കേരളത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ 16 ന് അവസാനിക്കും.