സംസ്ഥാനത്ത് കാലവർഷം ശക്തം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

0
83

 

 

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ൻറി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ൻറി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത.ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ൻറെ സ്വാ​ധീ​ന​മാ​ണു കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ ശ​ക്തി​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തെ എ​ത്തി​യെ​ങ്കി​ലും ആ​ദ്യ ആ​ഴ്ച​ക​ളി​ൽ പൊ​തു​വെ ദു​ർ​ബ​ല​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും വ്യാ​ഴാ​ഴ്ച വ​രെ കാ​റ്റി​ൻറെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.