യൂറോ കപ്പ് : നെതർലണ്ട്‌സിനും ഇംഗ്ലണ്ടിനും ഓസ്ട്രിയയ്ക്കും ജയം

0
83

 

യൂറോ കപ്പ് ഫുട്‌ബോളിൽ നെതർലണ്ട്‌സിനും ഇംഗ്ലണ്ടിനും ഓസ്ട്രിയയ്ക്കും ജയം. ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെ തോൽപ്പിച്ചു. നെതർലന്റ്‌സ് ഉക്രെയ്‌നെ തോൽപ്പിച്ചു (3-2).

ഡച്ചിനായി വിജ്‌നാൽഡും വെഗ്‌ഹോർസ്റ്റും ഡംഫ്രീസും ലക്ഷ്യം കണ്ടു. ഉക്രെയ്‌നിനായി യാർ മൊലെങ്കോയും യാരംചുക്കും ഗോളടിച്ചു. എല്ലാ ഗോളും രണ്ടാം പകുതിയിലാണ്.

ഓസ്ട്രിയ നോർത്ത് മാസിഡോണിയയെ വീഴ്ത്തി (3-1). ലയ്‌നർ, ഗ്രിഗോറിഷ്, അർണാടോവിച്ച് എന്നിവർ ഗോളടിച്ചു. ഗൊറാൻ പാൻഡേവിന്റേതാണ് ആശ്വാസ ഗോൾ. വിജയത്തോടെ മൂന്ന് പോയിന്റുമായി ഓസ്ട്രിയയും നെതർലണ്ട്‌സും ഗ്രൂപ്പ് സിയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. വ്യാഴാഴ്ചയാണ് നെതർലണ്ട്‌സ് ഓസ്ട്രിയ പോരാട്ടം.