പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി : ചൈ​നീ​സ് ഗ​വേ​ഷ​ക​ർ

0
70

വ​വ്വാ​ലു​ക​ളി​ൽ പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് ചൈ​നീ​സ് ഗ​വേ​ഷ​ക​ർ. കോ​വി​ഡി​ൻറെ ഉ​ത്ഭ​വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ചൈ​ന​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പു​തി​യ വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ൽ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ർ​ത്തു​ന്ന​താ​ണ്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന വൈ​റ​സി​ന് സ​മാ​ന​മാ​യ റി​നോ​ളോ​ഫ​സ് പ​സി​ല​സ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വൈ​റ​സു​ക​ളാ​ണ് വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ്-19 പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ സാ​മ്യ​മു​ള്ള ര​ണ്ടാ​മ​ത്തെ വൈ​റ​സാ​ണ് റി​നോ​ളോ​ഫ​സ് പ​സി​ല​സ്. ചൈ​ന​യി​ലെ ഷാ​ഡോം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് പി​ന്നി​ൽ. മേ​യ് 2019 മു​ത​ൽ ന​വം​ബ​ർ 2020വ​രെ നീ​ണ്ടു​നി​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​വ​ർ പു​റ​ത്തു​വി​ട്ട​ത്.