സീതയാകാൻ കരീന കപൂർ, ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് അഭിനയിപ്പിക്കണമെന്ന് സംഘപരിവാർ

0
87

 

 

രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ സീതയായി കരീന കപൂർ എത്തുന്നതിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ.ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കണമെന്നുമാണ് സംഘപരിവാർ അനുകൂലികൾ ട്വിറ്ററിൽ ആവശ്യപ്പെടുന്നത്.

ബോയ്‌ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗും ഇതിനകം ട്വിറ്ററിൽ ട്രെൻഡിംഗായിട്ടുണ്ട്. അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദി ഇൻകാർനേഷനി’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രചരണം കനക്കുന്നത്.

സംഘപരിവാർ അനുകൂലിയായ നടി കങ്കണ റണാവതിനെ നായികയാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.നിരവധി സംഘപരിവാർ അനുകൂലികളാണ് കരീനയെ സിനിമയിൽ നിന്ന് മാറ്റണമെന്ന് ട്വിറ്ററിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് സീത ദി ഇൻകാർനേഷനി പ്രഖ്യാപിച്ചത്.

രാവണനായി രൺവീർ എത്തുമെന്നാണ് റിപ്പോർട്ട്. കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. എ. ഹ്യൂമൺ ബിയിങ് സ്റ്റുഡിയോ ആണ് നിർമാണം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം, നിർമ്മാതാക്കളോ കരീനയോ ഇതുവരെ സിനിമയുടെ ഭാഗമാണെന്ന ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

കെ സുരേന്ദ്രൻ കുടുങ്ങി, ഒന്നിന് പിറകെ ഒന്നായി തെളിവുകൾ|